തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനം സുപ്രീം കോടതി നിഷ്കര്‍ഷിച്ച സമയത്തു തന്നെ നടത്തുമെന്ന് നിയമസഭയില്‍ മന്ത്രി കെ.കെ.ശൈലജ. പുതിയ ഫീസ് നിര്‍ണയിക്കാന്‍ താമസം നേരിട്ടാല്‍ മുന്‍വര്‍ഷത്തെ ഫീസ് അനുസരിച്ചു പ്രവേശനം നല്‍കും. ഫീസ് നിര്‍ണയ സമിതി നിശ്ചയിക്കുന്ന നിരക്കില്‍ ഫീസ് നല്‍കാമെന്നു വിദ്യാര്‍ഥികളില്‍ നിന്നു ബോണ്ട് എഴുതി വാങ്ങുമെന്നും അതിന്റെ പേരില്‍ കാലതാമസം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
എട്ടിന് തന്നെ അലോട്മെന്റ് നടത്തുമെന്നും വ്യക്തമാക്കി. എന്നാല്‍ മാനേജ്മെന്റുകളുമായി ഒത്തുകളിച്ചു ഫീസ് നിര്‍ണയം നീട്ടിക്കൊണ്ടുപോയി വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയെന്നാരോപിച്ചു പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. നീറ്റ് പട്ടികയില്‍ നിന്നു മാത്രം പ്രവേശനം കൊടുക്കാനുള്ള സുവര്‍ണാവസരമാണു കള്ളക്കളിയിലൂടെ നഷ്ടപ്പെടുത്തുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ അനാവശ്യ ചെലവുകള്‍ക്ക് പണം കണ്ടെത്താനായാണ് വിദ്യാര്‍ഥികളുടെ ഫീസ് ഉയര്‍ത്താന്‍ മാനേജ്മെന്റുകള്‍ സമ്മര്‍ദം ചെലുത്തുന്നതെന്നത് വെളിപ്പെടുത്തി രേഖകള്‍. ഫീസ് നിര്‍ണയ സമിതിക്ക് 2017 ലും 2018 ലും നല്കിയ രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
Post Your Comments