KeralaLatest NewsIndia

ഭക്ഷണം പോലും നല്‍കാതെ അമ്മയെ മകന്‍ പൂട്ടിയിട്ടു; പൊലീസ് രക്ഷകരായി

15 സെന്റ്‌ സ്‌ഥലത്ത്‌ ഇടിഞ്ഞു വീഴാറായ ഒരു വീട്ടിലാണ്‌ ഇവര്‍ ദുരിത ജീവിതം നയിച്ചിരുന്നത്‌.

മണലൂര്‍: ഭക്ഷണംപോലും കൊടുക്കാതെ മകന്‍ പൂട്ടിയിട്ടു ദ്രോഹിച്ച അമ്മയെ പോലീസ്‌ എത്തി മോചിപ്പിച്ച്‌ ആശുപത്രിയിലാക്കി. മറ്റൊരു മകളുടെ പരാതിയിലാണ്‌ നടപടി. ചാഴൂര്‍ പഞ്ചായത്തിലെ വേലുമാന്‍പടിയിലെ മൂന്നാംവാര്‍ഡില്‍ കരിക്കന്ത്ര വീട്ടില്‍ മല്ലിക (73) ആണ്‌ മകന്റെ ക്രൂരതയ്‌ക്കിരയായത്‌. വടിവാള്‍വീശി നാട്ടുകാരെ ഭയപ്പെടുത്തി ആഹാരംപോലും കൊടുക്കാതെ അമ്മയെ മകന്‍ ജ്യോതി ഉപദ്രവിച്ചുവെന്നാണു പരാതി.15 സെന്റ്‌ സ്‌ഥലത്ത്‌ ഇടിഞ്ഞു വീഴാറായ ഒരു വീട്ടിലാണ്‌ ഇവര്‍ ദുരിത ജീവിതം നയിച്ചിരുന്നത്‌. കൂലിപ്പണിക്കാരനാണ്‌ മകന്‍ ജ്യോതി.

രണ്ടു ദിവസത്തിനു ശേഷം സ്‌നേഹിത ഹെല്‍പ്പ്‌ ഡെസ്‌ക്‌ വഴി ഇവരെ രാമവര്‍മപുരത്തെ അഗതി മന്ദിരത്തിലേക്ക്‌ മാറ്റുമെന്ന്‌ ചാഴൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞു. അതേ സമയം ചാഴൂര്‍ പഞ്ചായത്തിന്റെ കുടുംബശ്രീയുടെ അഗതി ആശ്രയയില്‍ അംഗം കൂടിയായ മല്ലിക മാസങ്ങളോളം പീഡനം അനുഭവിച്ചിട്ടും ഇവര്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും പരാതിയുണ്ട്‌. അന്തിക്കാട്‌ എസ്‌.ഐ: സുജിത്ത്‌ ജി. നായരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ വയോധികയെ രക്ഷിച്ച്‌ ആശുപത്രിയിലാക്കിയത്‌.

shortlink

Related Articles

Post Your Comments


Back to top button