Latest NewsJobs & VacanciesGulf

സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പുമായി നോർക്ക റൂട്സ്

വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്കായുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാമ്പുമായി നോർക്ക റൂട്സ് . ജൂലൈ 11 ന് രാവിലെ 10 മുതൽ ഒരു മണിവരെ തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. അപേക്ഷകർ ഓൺലൈനായി ‘htt://202.88.244.146:8084/norka’യിൽ രജിസ്റ്റർ ചെയ്യണം. എസ്.എസ്.എൽ.സി മുതലുള്ള എല്ലാ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും (ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും) ഹാജരാക്കണം. എച്ച്.ആർ.ഡി ചെയ്യാൻ രജിസ്ട്രേഷൻ ഫീസായി 708 രൂപയും ഒരോ സർട്ടിഫിക്കറ്റിനും 75 രൂപയുമാണ് അടയ്‌ക്കേണ്ടത്.

കുവൈറ്റ്, യു.എ.ഇ, ഖത്തർ, ബഹറിൻ എംബസികളുടെ അറ്റസ്റ്റേഷന് നോർക്കയിൽ സൗകര്യമുണ്ട്. യു.എ.ഇ 3750 രൂപ, കുവൈറ്റ് 1250 രൂപ, ഖത്തർ 3000 രൂപ, ബഹ്റിൻ 2750 രൂപ, അപ്പോസ്റ്റൽ 50 രൂപ എന്നിങ്ങനെയാണ് അറ്റസ്റ്റേഷൻ നിരക്കുകൾ. അപേക്ഷകന് പകരം ഒരേ അഡ്രസിലുള്ള നോമിനിക്ക് ഫോട്ടോ ഐ.ഡി പ്രൂഫുമായെത്തി അറ്റസ്റ്റേഷൻ ചെയ്യാം. കുടൂതൽ വിവരങ്ങൾക്ക് 0484-2371810,0481-2580033.

shortlink

Related Articles

Post Your Comments

Related Articles


Back to top button