ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവ് പിടിയിൽ. സാഗർ സിറ്റിയിലെ താമസക്കാരനായ സച്ചിൻ തനേജ എന്ന 40കാരനാണ് പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്നു അറസ്റ്റിലായത്. സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിട്ട പോസ്റ്റിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന കുറ്റത്തിന് ഐപിസി 294 വകുപ്പും ഐടി ആക്ട് പ്രകാരവും ഇയാൾക്കെതിരെ കേസ് എടുത്തു.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ജവഹർലാൽ നെഹ്റുവിനെയും മുഖ്യമന്ത്രി കമൽനാഥിനെയും അധിക്ഷേപിച്ച് യുവാവ് കുറിപ്പെഴുതിയതെന്ന് സംസ്ഥാന കോൺഗ്രസ് വക്താവ് സന്ദീപ് സബ്‌ലോക് ആരോപിച്ചു.
Post Your Comments