കൊല്ലം : ബഹ്‌റൈനിൽ മലയാളി യുവാവിനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മൈനാഗപ്പള്ളി പ്ലാമൂട്ടിൽ മാർക്കറ്റ് നിഷാഭവനിൽ അരുൺകുമാർ അരവിന്ദാക്ഷൻ (31) ആണ് മരിച്ചത്. ബഹ്റൈനിൽ എത്തിയിട്ട് അഞ്ച് വർഷത്തോളമായ അരുൺകുമാറിനു വിസ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽപോകാനാകാത്ത അവസ്ഥയിലായിരുന്നു. സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
അരുൺ അവിവാഹിതനാണ്. പിതാവ് അരവിന്ദാക്ഷൻ, അമ്മ ഓമനയമ്മ.
Post Your Comments