റിയാദ്: റിയാദില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. രണ്ട് ദിവസം മുമ്പ് പുലര്‍ച്ചെ മലസിലെ കിങ് അബ്ദുല്ല പാര്‍ക്കില്‍ നടക്കാന്‍ പോയ മുസ്തഫയെ (52) കാണാതാവുകയായിരുന്നു. റിയാദില്‍ ടാക്‌സി ഡ്രൈവറാണ് മലപ്പുറം ഉമ്മത്തൂര്‍ സ്‌കൂള്‍പറമ്ബ് സ്വദേശി മുസ്തഫ. ടാക്‌സി ഡ്രൈവറായതിനാല്‍ എന്തെങ്കിലും കാരണത്താല്‍ ട്രാഫിക് പൊലീസ് പിടിച്ച് സ്‌റ്റേഷനിലായിരിക്കും എന്നാണ് റിയാദില്‍ തന്നെയുള്ള സഹോദരങ്ങളും മറ്റ് ബന്ധുക്കളും കരുതിയത്.
നേരത്തെ അത്തരമൊരു അനുഭവം ഉണ്ടായതിനാല്‍ ബന്ധുക്കള്‍ 48 മണിക്കൂര്‍ കാത്തിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞ് എത്താത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും അന്വേഷിക്കുന്നതിനിടയില്‍ ശുമൈസി ആശുപത്രിയുടെ മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മോര്‍ച്ചറി അധികൃതരെ ഇഖാമ കാണിച്ചപ്പോള്‍ അവര്‍ മൃതദേഹങ്ങള്‍ പരിശോധിച്ച് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ പാര്‍ക്കില്‍ വ്യായാമത്തിന് പോയ മുസ്തഫ ഓടുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നത്രെ.
അവിടെ വെച്ച് തന്നെ മരണവും സംഭവിച്ചു. പൊലീസാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്. ഇതിന് മുമെ്ബാരിക്കലും ഒരു രോഗങ്ങളും ഉണ്ടായിട്ടില്ലാത്ത, ദിവസവും വ്യായാമം ചെയ്ത് നല്ലതുപോലെ ആരോഗ്യം പരിപാലിക്കുന്നയാളായിരുന്നു മുസ്തഫയെന്നും മരണം വിശ്വസിക്കാനായില്ലെന്നും നാസര്‍ ഉമ്മത്തൂര്‍ പറഞ്ഞു. റിയാദിലുള്ള സഹോദരങ്ങളായ ബഷീര്‍, സലീം, സക്കീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിനുള്ള ശ്രമം നടക്കുന്നു. 33 വര്‍ഷമായി റിയാദിലുള്ള മുസ്തഫ ഒന്നര വര്‍ഷം മുമ്ബാണ് നാട്ടില്‍ പോയിവന്നത്. പരേതനായ ഇസ്മാഈലാണ് പിതാവ്. മതാവ്: നബീസ. ഭാര്യ: മുംതാസ്, മക്കള്‍: അര്‍ഷാദ്, അര്‍ഷിദ, നിദ. മറ്റ് സഹോദരങ്ങള്‍: ഷരീഫ്, ഹഫ്‌സത്ത്, സാജിദ, ജുമൈല.
Post Your Comments