കൊട്ടാരക്കര: കൊട്ടാരക്കര വയക്കലില്‍ കെഎസ്ആര്‍ടിസി ബസ് ടാര്‍ മിക്‌സിങ് വാഹനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബസ് ഡ്രൈവര്‍ മരിച്ചു. കഴിഞ്ഞ മാസം 15ാം തിയതിയാണ് ബസ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് ഡ്രൈവര്‍ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം കല്ലമ്പലം സ്വദേശി പി പ്രകാശാണ് മരിച്ചത്. കഴിഞ്ഞ മാസം. ടാര്‍ മിക്‌സിങ് വാഹനത്തില്‍ ഇടിച്ച ബസിന് തീപിടിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പ്രകാശ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം.
Post Your Comments