KeralaLatest News

ടി. പി വധക്കേസ് പ്രതി കൊടി സുനിക്ക് മുപ്പത് ദിവസത്തെ പരോൾ അനുവദിച്ചു : പ്രതിഷേധിച്ച് എംഎൽഎ കെ. കെ. രമ 

അമ്മക്ക് കാണാനാണെങ്കിൽ പത്ത് ദിവസം പോരെ. ഇത്തരമൊരു ക്രിമിനൽ ഒരു മാസം നാട്ടിൽ നിന്നാൽ എന്ത് സംഭവിക്കുമെന്നും രമ ചോദിച്ചു

കോഴിക്കോട്: ടി. പി. ചന്ദ്രശേഖരൻ കൊലപാതകക്കേസിലെ പ്രതി കൊടി സുനിക്ക് ജയിൽ വകുപ്പ് പരോൾ അനുവദിച്ചു. മുപ്പത് ദിവസത്തെ പരോളാണിപ്പോൾ അനുവദിച്ചത്. സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് പരോൾ അനുവദിച്ചത്.

മലപ്പുറം ജില്ലയിലിലെ തവനൂർ ജയിലിലാണ് സുനിയുള്ളത്. എന്നാൽ എന്ത് മനുഷ്യാവകാശത്തിന്റെ പേരിലാണ് ജാമ്യം അനുവദിച്ചതെന്ന് ജയിൽ വകുപ്പ് അധികൃതർ മറുപടി പറയണമെന്ന് കെ. കെ. രമ എംഎൽഎ പറഞ്ഞു. കൂടാതെ അമ്മക്ക് കാണാനാണെങ്കിൽ പത്ത് ദിവസം പോരെ. ഇത്തരമൊരു ക്രിമിനൽ ഒരു മാസം നാട്ടിൽ നിന്നാൽ എന്ത് സംഭവിക്കുമെന്നും രമ ചോദിച്ചു.

നേരത്തെ തന്നെ ടി. പി വധക്കേസ് പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ നടപടി പുറത്തായ സാഹചര്യത്തിലാണ് മരവിപ്പിച്ചത്. നേരത്തെ പരോളിലിറങ്ങിയ സുനിക്കെതിരെ 12ഓളം കേസുകൾ നിലവിലുണ്ട്.

ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചത് മാത്രമല്ല, ജയിലിനകത്ത് വെച്ച് ക്വട്ടേഷൻ ഏർപ്പാടുകൾ നടത്തിയതും നാടിനറിയാം. ജയിൽ വകുപ്പിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ.കെ. രമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button