KeralaLatest News

‘ ടീച്ചറേ..ധൈര്യമായിരിക്ക്..! നിങ്ങളുടെ ലാപ്‌ടോപ്പ് ഞങ്ങള്‍ റിക്കവര്‍ ചെയ്യുന്നുണ്ട്’- മോഷണം പോയവയെ കുറിച്ച് കേട്ട ജിഷയുടെ കുറിപ്പ്

ലാപ്‌ടോപ്പ് അടക്കമുള്ള തന്റെ വസ്തുക്കള്‍ മോഷണം പോയ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ച ഗവേഷകയും അധ്യാപികയുമായ ജിഷക്ക് ആശ്വാസമായി ആ ഫോള്‍ കോളെത്തി. ‘ ടീച്ചറേ..ധൈര്യമായിരിക്ക്..! നിങ്ങളുടെ ലാപ്‌ടോപ്പ് ഞങ്ങള്‍ റിക്കവര്‍ ചെയ്യുന്നുണ്ട്…” കൂത്തുപറമ്പ് പൊലീസിന്റേതായിരുന്നു ആ വിളി. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരിച്ചുകിട്ടാന്‍പോകുന്ന സന്തോഷത്തില്‍ ഫേസ്ബുക്കില്‍ മാധ്യമങ്ങള്‍ക്കും പൊലീസിനും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ച് ജിഷ പാല്യത്ത് പോസ്റ്റിട്ടു.

ഗവേഷണ രേഖകള്‍ അടങ്ങുന്ന തന്റെ ലാപ്ടോപ്പ് മോഷണം പോയെന്ന് ഗവേഷണ വിദ്യാര്‍ത്ഥിനിയായ ജിഷ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. മറ്റു വസ്തുക്കളൊന്നും വേണ്ടെന്നും, ലാപ്ടോപ്പ് തിരികെ തരണമെന്നുമെഴുതിയ ജിഷയുടെ കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്നാണ് മോഷണ വസ്തുക്കള്‍ തിരികെ കിട്ടാന്‍ പോകുന്ന വിവരങ്ങള്‍ ജിഷ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

” ടീച്ചറേ..ധൈര്യമായിരിക്ക്..!
നിങ്ങളുടെ ലാപ്ടോപ്പ് ഞങ്ങൾ റിക്കവർ ചെയ്യുന്നുണ്ട്.
നഷ്ടപ്പട്ട മറ്റു സാധനങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്…”
ഇന്നലെ രാത്രി വൈകി കൂത്തുപറമ്പ് പോലിസ് സ്റ്റേഷനിൽ നിന്ന് പ്രദീപൻ സാറിന്റെ വിളി..!

ഒപ്പം നിന്നവർക്കെല്ലാം ഒരിക്കൽ കൂടി നന്ദി. പ്രത്യേകിച്ച് കേസന്വേഷണത്തിൽ കൂത്തുപറമ്പ് പോലിസ് കാണിച്ച ജാഗ്രതക്ക്.. അങ്ങേയറ്റം വൈകാരികമായ അവസ്ഥയിൽ എഴുതിയ പോസ്റ്റ്‌ ഏറ്റെടുത്ത ഫേസ്ബുക്ക് സുഹൃത്തുക്കൾക്ക്.
കാര്യത്തിന്റെ ഗൗരവം ഉൾകൊണ്ടു കൊണ്ട് വാർത്തനൽകിയ ദേശാഭിമാനി അടക്കം ഉള്ള പത്രമാധ്യമങ്ങൾ അതിന് മുൻകൈ എടുത്ത മാധ്യമ സുഹൃത്തുക്കൾ.. ഓൺലൈൻ മാധ്യമങ്ങൾ സ്വകാര്യ fm ചാനലുകൾ.. വാർത്തയുടെ അടിസ്ഥാനത്തിൽ പല കോണിൽ നിന്നും വന്ന അന്വേഷണങ്ങൾക്ക്, എന്റെ സഹപ്രവർത്തകർക്ക്‌, സ്കൂളിലെ കുഞ്ഞുമക്കൾക്ക് അവരുടെ അമ്മമാർക്ക്. ചേർത്തു പിടിച്ച നല്ല വാക്കുകൾക്ക്..

https://www.facebook.com/seetharashmi/posts/10214178395160190

https://www.facebook.com/seetharashmi/posts/10214109708523067

shortlink

Related Articles

Post Your Comments

Related Articles


Back to top button