KeralaLatest News

ഭാര്യയുടെ ചെലവ് സംബന്ധിച്ച വിഷയം ; പിഎസ് സി ചെയര്‍​മാന്റെ ആവശ്യത്തിൽ സർക്കാർ തീരുമാനം വ്യക്തമാക്കി

തിരുവനന്തപുരം: വിവാദങ്ങൾക്ക് വഴിയൊരുക്കിയ പിഎസ് സി ചെയര്‍​മാന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു.ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്ബോള്‍ ഭാര്യയുടെ ചെലവ് വഹിക്കണമെനന്നായിരുന്നു ചെയർമാന്റെ ആവശ്യം.

ഇനിമുതൽ ചെയര്‍മാനോടൊപ്പം പോവുന്ന ഭാര്യയുടെ യാത്രച്ചെലവും സര്‍ക്കാര്‍ വഹിക്കും. ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ശമ്ബളവും കൂടാതെയാണ് ഈ ആനുകൂല്യം.ഇക്കാര്യം അനുവദിച്ച്‌ പൊതു ഭരണവകുപ്പ് ഉത്തരവിറക്കി. വര്‍ഷത്തിലൊരിക്കല്‍ വിവിധ സംസ്ഥാനങ്ങളിലായി നടക്കാറുള്ള സമ്മേളനത്തിലേക്ക് അധ്യക്ഷന്‍മാരുടെ ജീവിതപങ്കാളിയെ കൂടി അധികൃതര്‍ ക്ഷണിക്കാറുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലെല്ലാം ചെയര്‍മാന് ഒപ്പം സഞ്ചരിക്കുന്ന ഭാര്യയുടെ ചെലവും സര്‍ക്കാര്‍ ആണ് വഹിക്കുന്നതെന്നും കേരളവും ഇത് മാതൃകയാക്കണമെന്നുമാണ് എം കെ സക്കീര്‍ പി എസ് സി സെക്രട്ടറിക്ക് നേരത്തേ കത്തു നല്‍കിയിരുന്നു.ഇത് ഏറെ വിവാദങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button