തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും അനാവശ്യമായി പണം ചെലവഴിക്കുകയാണ് പിണറായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് മാത്രം ചെലവായത് 16.08 ലക്ഷം രൂപയാണെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ് ലക്ഷം രൂപ കൂടുതല്‍. ക്രിസ്മസ് കേക്ക് നല്‍കാനായി ചെലവായത് 1.2 ലക്ഷം രൂപയാണ്. പരിപാടിയുടെ ക്ഷണക്കത്ത് തയ്യാറാക്കിയ വകയില്‍ 10,725 രൂപയും ചെലവായി.
പ്രതിസന്ധിയാണെന്ന് ആവര്‍ത്തിക്കുകയും ചെലവ് ചുരുക്കുന്നുണ്ടെന്നും പറയുന്നതിനിടെയാണ് ലക്ഷങ്ങള്‍ പൊടിച്ച് മുഖ്യമന്ത്രി വിരുന്നൊരുക്കിയത്. തലസ്ഥാനത്തെ മസ്‌കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രി പൗര പ്രമുഖര്‍ക്ക് വിരുന്നൊരുക്കിയത്. പട്ടം സെന്റ് മേരീസ് സ്‌കൂളിന് സമീപത്തുള്ള സ്‌ക്വയര്‍ വണ്‍ ഹോം മെയ്ഡ് ട്രീറ്റ്‌സ് എന്ന സ്ഥാപനമാണ് കേക്ക് തയ്യാറാക്കിയത്. ദിസ് ആന്റ് ദാറ്റ് എന്ന പരസ്യ കമ്പനിയാണ് പരിപാടിക്കായി ക്ഷണക്കത്ത് തയ്യാറാക്കിയത്.
സിപിഎം ലോക്കല്‍ കമ്മിറ്റി സുവനീറിലേക്ക് അര ലക്ഷം രൂപ ടൂറിസം വകുപ്പ് അനുവദിച്ചതിന് പിന്നാലെയാണ് വിരുന്നൊരുക്കിയതിന്റെ ചെലവ് വീട്ടുന്നതിനായും സര്‍ക്കാര്‍ പണം അനുവദിച്ചത്. ക്ഷേമ പെന്‍ഷനുള്ള തുക പോലും അനുവദിക്കാന്‍ ഇല്ലാത്ത വിധം പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പറയുന്നതിനിടെയാണ് അനാവശ്യകാര്യങ്ങള്‍ക്കായി ധൂര്‍ത്തടിക്കുന്നത്.
Post Your Comments