Latest NewsKerala

സംസ്ഥാനത്ത് കുടിവെള്ള പ്രതിസന്ധി രൂക്ഷമാകുന്നു: വെള്ളം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ രണ്ട് കുടുംബങ്ങള്‍ വീടൊഴിഞ്ഞു

മുറ്റത്തെ കിണര്‍ വറ്റിയതോടെ കുടിവെള്ളം ഇവര്‍ക്ക് കിട്ടാ കനിയായി

പാലക്കാട്: സംസ്ഥാനത്ത് കുടവെള്ള പ്രതിസന്ധി രൂക്ഷമാകുന്നു. പാലക്കാട് പണംകൊടുത്ത് വെള്ളം വാങ്ങാന്‍ സാമ്പത്തികം ഇല്ലാത്തതിനാല്‍ രണ്ടു കുടുംബങ്ങള്‍ സ്വന്തം വീടൊഴിഞ്ഞു പോയി. ജില്ലയിലെ വണ്ടാഴിയില്‍ പൂളയ്ക്കല്‍മടയില്‍ പ്രകാശനും മോഹനനുമാണ് വീടുകള്‍ ഉപേക്ഷിച്ചത്. ഇവരിപ്പോള്‍ ബന്ധുവീടുകളിലാണ്.

രണ്ടു കുടുംബങ്ങളിലായി 10 അംഗങ്ങളാണ് ഉള്ളത്. എന്നാല്‍ മുറ്റത്തെ കിണര്‍ വറ്റിയതോടെ കുടിവെള്ളം ഇവര്‍ക്ക് കിട്ടാ കനിയായി. ആദ്യമൊക്കം ദിവസവും 300 രൂപ നല്‍കി വെള്ളം എത്തിച്ചിരുന്നെങ്കിലും അതിന് ഖഴിയാതായതോടെ ബന്ധു വീടുകളിലേയ്ക്ക് മാറുകയായിരുന്നു.

കിണര്‍ വറ്റിയശേഷം ഒരു മാസത്തോളം ഇവര്‍ പെട്ടിഓട്ടോയിലെ ടാങ്കറില്‍ വെള്ളമെത്തിച്ചിരുന്നു. കിണറില്‍ വെള്ളം കുറഞ്ഞപ്പോള്‍ തന്നെ പൈപ്പ് കണക്ഷനു വേണ്ടി പഞ്ചായത്തിനെ സമീപിച്ചെങ്കിലും കിട്ടിയില്ല. പൈപ്പ് എത്തുന്ന ഭാഗത്ത് പൊതുടാപ്പെങ്കിലും ഇട്ടുതരാന്‍ ആവശ്യപ്പെട്ടെങ്കിലും അതിനു അധികൃതര്‍ കരുണ കാട്ടിയില്ലെന്നു കുടുംബം പറഞ്ഞു. സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button