മഹാരാഷ്ട്ര: മുഹാരാഷ്ട്രയില് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ട് തകര്‍ന്നു. ദുരന്തത്തില്‍ 25 പേരെ കാണാതായി. രണ്ട് മൃദദേഹങ്ങള്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ തിവാരെ അണക്കെട്ടണ് തകര്‍ന്നത്. ഇതുമൂലം സമീപത്തെ ഏഴ് ഗ്രാമങ്ങളില്‍ വെള്ളം പൊക്കം രൂപപ്പെട്ടു.
മഴക്കെടുതില്‍ ഇതു വരെ 42 പേരുടെ ജീവനാണ് സംസ്ഥാനത്ത് പൊലിഞ്ഞത്. അതേസമയം രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുംബൈ താനെ പാല്‍ഘര്‍ എന്നിവിടങ്ങളില്‍ ഇന്നും പൊതു അവധിയാണ്. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് അറിയിച്ചു.
Post Your Comments