മാതൃത്വത്തിന് പകരം വെക്കാന്‍ മറ്റൊന്നില്ല എന്നത് യാഥാര്‍ത്യമാണ്. അത് മനുഷ്യനിലായാലും മൃഗങ്ങളിലായാലും. ഓരോ കുരുന്നും ആഗ്രഹിക്കുന്നത് അമ്മയുടെ ചൂട് പറ്റി ഇരിക്കാന്‍ തന്നെയാണ്. എന്നാല്‍ അമ്മ കാണ്ടാമൃഗത്തിന്റെ ജീവന്‍ പോയതറിയാതെ കുഞ്ഞ് അതിനെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കണ്ണ് നിറയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
The picture of poaching !!
A baby #rhino tries to wake #mother, who is killed by poachers for the #horn. Devastating & eye opening. pic.twitter.com/EnAS2PAHiD
— Parveen Kaswan, IFS (@ParveenKaswan) July 2, 2019
അമ്മയുടെ മൃതശരീരത്തിനും ചുറ്റും നടന്ന് അത് അമ്മയെ വിളിക്കുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പ്രവീണ്‍ കസ്വാനാണ് ട്വിറ്ററില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കൊമ്പിന് വേണ്ടിയാണ് വേട്ടക്കാര്‍ അമ്മ കണ്ടാമൃഗത്തെ കൊന്നതെന്ന് വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് പ്രവീണ്‍ കുറിച്ചു. നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലായിട്ടുണ്ട്. ഹൃദയം മുറിക്കുന്ന കാഴ്ചയെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്.
Post Your Comments