പാലത്തിന് മുകളിലെത്തുന്ന വാഹനങ്ങളെല്ലാം അപ്രത്യക്ഷമാകുന്ന കാഴ്ച. നദിക്ക് മുകളിലെ പാലത്തിലൂടെ ഒഴുകിയെത്തുന്ന വാഹനങ്ങള്‍, പെട്ടന്ന് ഇടത്തോട്ട് തിരിയുന്ന ഓരോ വാഹനവും പിന്നീട് അപ്രത്യക്ഷമാകുന്നു. അസാധാരണമായൊരു സംഭവം. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുന്നു. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ആളുകള്‍.
നദിയിലേക്ക് നീങ്ങുന്നതോടെ അപ്രത്യക്ഷമാകുന്നതാണ് ആളുകളെ ആശ്ചര്യപ്പെടുത്തുന്നത്. @DannyDutch എന്ന അക്കൗണ്ടില്‍ നിന്ന് ഡാനിയേല്‍ എന്ന ആള്‍ പങ്കുവച്ച ഈ മായക്കാഴ്ച ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഒപ്പം വാഹനങ്ങള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് തലപുകയ്ക്കുകയും ചെയ്യുന്നു സോഷ്യല്‍ മീഡിയ. ബെര്‍മുഡ ട്രയാങ്കിള്‍ പോലെയാണ് ഈ പാലവുമെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ മറ്റു ചിലര്‍ അതിന്റെ ഉത്തരം കണ്ടെത്തി.
ഇതൊരു യഥാര്‍ത്ഥ പാലമല്ലെന്നും ഒരു സാധാരണ റോഡാണെന്നും നദിയായി തോനുന്നത് പാര്‍ക്കിംഗിനുള്ള സ്ഥലമാണെന്നും അവര്‍ പറയുന്നു. ഒരു കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് എടുത്തതാണ് വീഡിയോ. താഴെ നിലയില്‍ ചെളിയും വെള്ളവും നിറഞ്ഞതിനാല്‍ നദിയായി തോനുന്നതാണെന്നും തൊട്ടുമുകളിലെ നില പാലമായി തെറ്റിദ്ധരിക്കുന്നതാണെന്നുമാണ് പറയുന്നത്.
Yes, the traffic just disappears. pic.twitter.com/XPcGrzadu5
— Daniel Holland???????? ॐ (@DannyDutch) June 29, 2019
Post Your Comments