CricketLatest NewsSports

വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ; അവിഷ്ക ഫെർണാണ്ടോയ്ക്ക് സെഞ്ചുറി

ലണ്ടൻ: അവിഷ്ക ഫെർണാണ്ടോയുടെ കന്നി സെഞ്ച്വറിയുടെ മികവിൽ ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 338 റൺസാണ് അടിച്ചുകൂട്ടിയത്. ഫെർണാണ്ടോയ്ക്ക് പുറമേ (104), ​ കുശാൽ പെരേര (64), കുശാൽ മെൻഡിസ് (39), ദിമുത് കരുണരത്നെ (31), ​ എയ്ഞ്ചലോ മാത്യൂസ് (26) എന്നിവരാണ് ലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.

അഞ്ചാം വിക്കറ്റിൽ ഫെർണാണ്ടോയ്ക്കൊപ്പം ഒത്തു ചേർന്ന ലഹിരു തിരിമന്നയും റൺ നിരക്ക് താഴാതെ ബാറ്റ് വീശി. ഇരുവരും ചേർന്ന് 33 റൺസ് കൂട്ടിച്ചേർത്തു. സെഞ്ചുറിക്ക് തൊട്ടു പിന്നാലെ 48 ആം ഓവറിൽ അവിഷ്ക പുറത്തായി. 104 റൺസെടുത്ത അവിഷ്കയെ ഷെൽഡൻ കോട്രലിൻ്റെ പന്തിൽ ഫേബിയൻ അലനാണ് പിടികൂടിയത്.

അവസാന ഓവറുകളിൽ സ്കോറിംഗ് നിരക്ക് താഴ്ന്നതാണ് ലങ്കയെ 350 കടത്താതിരുന്നത്. 49ആം ഓവറിലെ അവസാന പന്തിൽ ഇസിരു ഉദാന (3)യെ ഒഷേൻ തോമസ് പുറത്താക്കി. 6 റൺസെടുത്ത ധനഞ്ജയ ഡിസിൽവയും 45 റൺസെടുത്ത തിരിമന്നെയും പുറത്താവാതെ നിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button