മുംബൈ : മഹാരാഷ്ട്രയിൽ തുടരുന്ന ശക്തമായ മഴയിൽ മരണം 33ആയി. മുംബൈ മലാഡിൽ കൂരകൾക്ക് മീതെ മതിലിടിഞ്ഞാണ് ഇതിൽ 22പേർ മരണപ്പെട്ടത്. നാൽപത്തിയഞ്ച് കൊല്ലത്തിനിടയിൽ നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ ജനജീവിതം ദുസ്സഹമായി എന്നാണ് വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. രണ്ടുദിവസം കൂടി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഇന്നലെ അർദ്ധരാത്രി പെയ്ത ശ്കതമായ മഴയില്‍ മലഡ് ഈസ്റ്റിലെ കുന്നിന്‍റെ താഴെ കുടിൽ കെട്ടി താമസിച്ചവരാണ് അപകടത്തിൽ പെട്ടത്. പുറംപോക്ക് ഭൂമിയിലെ അംബേദ്കർ കോളനിയിൽ തകര ഷീറ്റും ഓലയും കെട്ടിയുണ്ടാക്കിയ കൂരകളിലായിരുന്നു, അപകടത്തിൽ പെട്ട അധികമാളുകളും താമസിച്ചിരുന്നത്. മതിൽ തകർന്ന് കല്ലും മണ്ണും താഴേക്ക് പതിച്ചതോടെ ആളുകൾ ചിതറിയോടുകയായിരുന്നു. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മരിച്ചവരുടെകുടുംബങ്ങൾക്ക് 5 ലക്ഷം വീതം നൽകുമെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു.
Post Your Comments