KeralaLatest News

ഡ്രൈവിങ് അറിയാത്തയാൾ അപകടം നടക്കുമ്പോൾ കാർ ഓടിച്ചു ; കേസ് തലത്തിരിഞ്ഞത് ഇങ്ങനെ

കോങ്ങാട് : ഡ്രൈവിങ് അറിയാത്തയാൾ അപകടം നടക്കുമ്പോൾ കാർ ഓടിച്ചുവെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കാർ ഓടിച്ചത് താനാണെന്ന് കാർ ഉടമ പറഞ്ഞിട്ടും നിരപരാധിയെ കേസിൽ നിന്ന് ഒഴിവാക്കാതെ പോലീസ്. അപകടം നടക്കുന്ന സമയത്ത് പ്രതി ചേർക്കപ്പെട്ട കണ്ണംപുറത്ത് വീട്ടിൽ മണികണ്ഠൻ പിൻസീറ്റിൽ ഇരിക്കുകയായിരുന്നു.

കഴിഞ്ഞ മേയ് 26ന് വൈകിട്ട് കനാറ ബാങ്കിനു സമീപം കാറും വാനും കൂട്ടിയിടിച്ച കേസാണ് പുകിലായത്.കാർ ഉടമ ചെറായ സ്വദേശി ശങ്കരനാരായണൻ അപകട സമയത്ത് താനാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പോലീസ് തങ്ങളുടെ നിലപാട് മാറ്റാൻ തയ്യാറല്ല. തുടർന്ന് ഇതുസബന്ധിച്ചു ജില്ലാ പോസ് മേധാവിക്കു മണികണ്ഠനും ശങ്കരനാരായണനും പരാതി നൽകി. അനുക്കൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button