Latest NewsCricketSports

ആവേശപോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് വെസ്റ്റ് ഇൻഡീസിനെതിരെ തകർപ്പൻ ജയം

ലണ്ടന്‍: ലോകകപ്പിലെ ആവേശപോരാട്ടത്തിൽ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം. 23 റൺസിനാണ് വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ശ്രീലങ്ക 50ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയ 338 റൺസ് മറികടക്കാൻ മറുപടി ബാറ്റിങ്ങിൽ വിൻഡീസിന് കഴിഞ്ഞില്ല. നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് മാത്രമാണ് നേടിയത്.

മികച്ച പ്രകടനം കാഴ്ച വെച്ച നിക്കോളാസ് പൂരാനാണ് (118) വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ. ഫാബിയൻ അല്ലൻ( 56)), ക്രിസ് ഗെയ്ൽ (35) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. സുനില്‍ ആംബ്രിസ് (5), ഷായ് ഹോപ് (5), ഷിംറോണ്‍ ഹെറ്റ്മയേര്‍ (29), ജേസണ്‍ ഹോള്‍ഡര്‍ (26), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (8), ഒഷാനെ തോമസ് (1) എന്നിവരാണ് പുറത്തായ മറ്റു വിന്‍ഡീസ് താരങ്ങള്‍. ഷാനോൻ പുറത്താവാതെ നിന്നു. ശ്രീ ലങ്കയ്ക്ക് വേണ്ടി ലസിത് മലിംഗ മൂന്ന് വിക്കറ്റ് എറിഞ്ഞിട്ടപ്പോൾ കാസുൻ, ജെഫ്‌റി,ആഞ്ചലോ മാത്യൂസ് എന്നിവർ ഒരു വിക്കറ്റ് വീതം സ്വന്തമാക്കി.

അവിഷ്‌ക ഫെര്‍ണാണ്ടോയുടെ(104) ആദ്യ സെഞ്ചുറി നേട്ടമാണ് ശ്രീ ലങ്കയെ മികച്ച സ്‌കോറിൽ എത്തിച്ചത്. കുശാല്‍ പെരേര(64), കുശാല്‍ മെന്‍ഡിസ്(39), ദിമുത് കരുണരത്‌നെ(31) എയ്ഞ്ചലോ മാത്യൂസ്(26), ലഹിരു തിരിമിന്നെ(45) എന്നിവരും മികച്ച പ്രകടനം കാഴ്ച്ച വെച്ചു. വിന്‍ഡീസിനായി ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ഷെല്‍ഡണ്‍ കോട്ട്‌റെലും ഫാബിയന്‍ അലനും ഓഷാനെ തോമസും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

SRI VS WI
ചിത്രം കടപ്പാട്/PICTURE COURTESY ; ഐസിസി /ICC

ഈ മത്സരത്തിൽ ജയിച്ചെങ്കിലും ശ്രീലങ്കയുടെ സെമി സാധ്യത ഉറപ്പിക്കാനായിട്ടില്ല. എട്ടു പോയിന്റുമായി ആറാം സ്ഥാനത്താണ് ശ്രീലങ്ക.3 പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് വെസ്റ്റ് ഇൻഡീസ്.

ICC 2019

shortlink

Related Articles

Post Your Comments

Related Articles


Back to top button