ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബര്‍ക്കാ ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തില്‍ വന്ന പുതിയ ചാനലായ തിരംഗ ടിവിയിൽ കൂട്ട പിരിച്ചുവിടൽ .ജീവനക്കാർ തന്നെയാണ് ഇത് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. കൂടാതെ ശമ്പളവും നൽകിയില്ലെന്ന ആരോപണവും ഇവർ ഉന്നയിക്കുന്നുണ്ട്. കോൺഗ്രസ് നേതാവ് കപിൽ സിബൽ ആയിരുന്നു ഈ ചാനലിന്റെ സൂത്രധാരൻ. അദ്ദേഹത്തെയും ട്വിറ്ററിൽ ഇവർ ടാഗ് ചെയ്തിട്ടുണ്ട്.
‘കപിൽ സിബൽ രണ്ട് വർഷത്തേക്ക് പ്രവർത്തിക്കുമെന്ന് ഉറപ്പ് നൽകി, അതിനാൽ ഞങ്ങൾ എല്ലാവരും മറ്റു സ്ഥാപനങ്ങളിലെ ജോലി വേണ്ടെന്നു വെച്ചിവിടെ വന്നു. അദ്ദേഹം കോടികൾ സമ്പാദിച്ചിട്ടും മൂന്ന് മാസത്തെ ശരാശരി ശമ്പളം പോലും നൽകാൻ പോലും അവർ തയ്യാറല്ല’ എന്നാണ്. ഹാര്‍വെസ്റ്റ് ടിവി എന്ന പേരില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ആരംഭിക്കാനിരുന്നതാണ് ചാനല്‍. എന്നാല്‍ നിയമപ്രശ്നങ്ങള്‍ രൂപം കൊണ്ടതിനെ തുടര്‍ന്ന് സംപ്രേക്ഷണം തടസ്സപ്പെടുകയായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കബില്‍ സിബലിന്റെ നേതൃത്വത്തിലുള്ള വീകോണ്‍ മീഡിയ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചാനലിന് പണം മുടക്കുന്നത്. അതെ സമയം കൊണ്ഗ്രെസ്സ് അധികാരത്തിൽ വരാതിരുന്നതിനാൽ പണം മുടക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
Kapil sibal gave assurance channel would run for two years so we all came. Now they arent even ready to pay industry norm of three months despite his earning crores. @KapilSibal @newslaundry @OpIndia_com @INCIndia @BJP4India
— Fired Employees Tiranga TV (@FiredTv) July 2, 2019
Post Your Comments