NattuvarthaLatest NewsKerala

വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തിരൂരങ്ങാടി : വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ദേശീയപാത പൂക്കിപ്പറമ്പിൽ ബസും ബൈക്കും കൂട്ടിയിടിച്ച് കക്കാട് തയ്യിൽ അബ്​ദുൽ അഷ്റഫി‍ന്റെ  മകൻ മിൻഹാജ് റഹ്മാനാണ് (19) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. കോട്ടക്കലിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ എൻട്രൻസ് കോച്ചിങ്ങിന് പഠിക്കുന്ന മിൻഹാജ് ക്ലാസിന് പോകുംവഴിയാണ് അപകടത്തിൽപെട്ടത്. ഗുരുതരമായി പരിക്കേറ്റ മിൻഹാജിനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സക്കിടെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button