ന്യൂഡൽഹി: പ്രവാസികളായ ഇന്ത്യക്കാർക്കും ആധാർകാർഡ് നൽകാനുള്ള സൗകര്യമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം. ഷാർജ ആസ്ഥാനമായ പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി. ഷംസുദീൻ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നൽകിയത്. പ്രവാസികൾക്കും ആധാർ നൽകുമെന്ന് നേരത്തേ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ് പ്രഖ്യാച്ചിരുന്നത് നടപ്പാക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശത്തു നിന്ന് സ്വർണം കൊണ്ടുവരുന്നതിന് ഏറെക്കാലം പഴക്കമുള്ള നിബന്ധനകൾ മാറ്റുക, തിരിച്ചു വരുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പാക്കുക ,എൻആർഒ അക്കൗണ്ടുകൾക്ക് പത്തു 10 ശതമാനം മാത്രം നികുതി ഈടാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
Post Your Comments