നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഗംഗാപൂര്‍ റോഡിലെ സോമേശ്വര്‍ കോളനിയില്‍ രാവിലെ എട്ടരയോടെയാണ് സംഭവം. ഗംഗാപൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിര്‍മാണമേഖലയിലെ തൊഴിലാളികളുടെ സുരക്ഷയെക്കുറിച്ച് വ്യാപകമായ ചര്‍ച്ചയും മറ്റും നടക്കുന്നുണ്ടെങ്കിലും മാനദണ്ഡങ്ങളൊന്നും പാലിക്കാതൈയാണ് ഇവിടെ തൊഴിലാളികള്‍ പണിയെടുക്കുന്നത്. അശാസ്ത്രീയമായ നിര്‍മാണ രീതിയും സുരക്ഷാമുന്നൊരുക്കങ്ങളില്ലാതെ അപകടകരമായ ജോലികള്‍ ചെയ്യുന്നതുമാണ് പലപ്പോഴും തൊഴിലാളികളുടൈ ജീവന് ഭീഷണിയാകുന്നത്.
Post Your Comments