പുതിയ മോഡൽ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിക്കാനൊരുങ്ങി ഷവോമി. ഇതിനോടകം അന്താരാഷ്ട്ര വിപണികളിലെത്തിയ റെഡ്മി 7എ ഈ മാസം തന്നെ കമ്പനി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. 5.4 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 പ്രൊസസർ, 3 എംപി സിംഗിള്‍ ലെന്‍സ് പിന്‍ ക്യാമറ, അഞ്ച് മെഗാപിക്സൽ സെല്‍ഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
3ജിബി റാം 32ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിൽ എത്തുന്ന ഫോൺ ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10 ഓഎസിലായിരിക്കും പ്രവർത്തിക്കുക. ഈ ഫോൺ എന്ന് വിപണിയിൽ എത്തുമെന്ന വിവരം ലഭ്യമല്ല. കെ20, കെ20 പ്രോ ഫോണുകള്‍ക്കൊപ്പമായിരിക്കും റെഡ്മി 7എ ഫോണ്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. ഫോൺ പുറത്തിറങ്ങിയ ശേഷമേ വില സംബന്ധിച്ച വിവരങ്ങൾ അറിയാൻ സാധിക്കു.
Post Your Comments