ന്യൂ സൗത്ത് വെയില്‍സ്: തീരത്തോട് ചേര്‍ന്ന് സര്‍ഫ് ചെയ്ത് ഒഴിവുദിനം ആഘോഷിക്കുന്ന സഞ്ചാരികളുടെ അടുത്ത് കൂടി നീന്തി നടക്കുന്ന സ്രാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഓസ്ട്രേലിയയിലെ സൗത്ത് വെയില്‍സിലെ ഫോര്‍സ്റ്ററിലെ ടണ്‍കറി ബീച്ചിലാണ് സംഭവം. തീരത്ത് നിന്ന് 2.3 മീറ്റര്‍ ദൂരത്തിലാണ് സ്രാവിനെ കണ്ടത്. നീന്തുന്നവർക്ക് അടിയിലൂടെ സ്രാവ് നീന്തി നടക്കുന്ന ദൃശ്യങ്ങള്‍ ഒരു ഡ്രോണ്‍ ക്യാമറയിലാണ് പതിഞ്ഞത്. വീഡിയോ പകര്‍ത്തിയയാള്‍ അപായസൂചന നല്‍കാന്‍ ശ്രമിച്ചിട്ടും സര്‍ഫ് ചെയ്യാനിറങ്ങിയവര്‍ ശ്രദ്ധിക്കുന്നില്ല. ഗ്രേറ്റ് വൈറ്റ് സ്രാവ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഇവ വേഗതയില്‍ നീന്താത്ത കുഞ്ഞുങ്ങളെ വരെ ഭക്ഷിക്കുന്ന ഇനം സ്രാവുകളാണ്. കടലില്‍ സര്‍ഫ് ചെയ്യുന്ന മനുഷ്യരെ ഇവ ആക്രമിക്കാറുണ്ട്.
Post Your Comments