തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകരും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ലോ കോളേജിലേക്ക് കലാജാഥയുമായി പ്രവേശിക്കാന്‍ ശ്രമിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതോടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷത്തില്‍ ഒരു ഫ്രറ്റേണിറ്റി പ്രവര്ത്തകന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
എന്നാല്‍ ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട് . അതേസമയം, കലാജാഥയുമായി തല്ക്കാലം മുന്നോട്ട് പോകുന്നില്ലെന്ന് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് എല്ലാ ക്യാമ്പസിലും പോലീസ് കനത്ത സുരക്ഷാ ഏര്‍പ്പാടാക്കി. ക്യാമ്പസുകളിലേക്ക് ഫ്രറ്റേണിറ്റി ജാഥ നടത്തിയെക്കുമെന്നതിനാലാണ് സുരക്ഷ ഏര്‍പ്പാടാക്കിയത്.എസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
Post Your Comments