NattuvarthaLatest NewsKerala

പ്രാർത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് 16 കാരന് പീഡനം : വ്യാജ സിദ്ധൻ പിടിയിൽ

ആലപ്പുഴ: പ്രാർത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് 16 കാരന് പീഡനം. വ്യാജ സിദ്ധൻ പിടിയിൽ.  കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൾ കരീം ആണ് പിടിയിലായത്. ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് സംഭവം. രാവിലെ പള്ളിമുക്കിലുള്ള ഒരു വീട്ടിൽ ഇയാളെത്തി വീട്ടുകാരോട് കുടുംബ സാഹചര്യങ്ങളൊക്കെ  ചോദിച്ച് മനസ്സിലാക്കി. പ്ലസ് വൺ വിദ്യാർത്ഥിയായ മകന് പനി ഉണ്ടെന്ന് അമ്മ ഇയാളോട് പറഞ്ഞു. പ്രാർത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം കുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിച്ചു. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും ഇയാൾ രക്ഷപ്പെട്ടിരുന്നു.

നാട്ടുകാർ വിവരം അറയിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഹരിപ്പാട് വച്ച് അബ്ദുൾ കരീം പിടിയിലാവുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസ് കേസെടുത്തു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രാർത്ഥനയും മന്ത്രവാദവും എന്ന പേരിൽ തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലയിൽ അബ്ദുൾ കരീം സ്ഥിരസാന്നിധ്യമാണ് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button