കൊച്ചി: ഓണ്‍ലൈന്‍ പണമിടപാടുകൾ ഇന്ന് മുതല്‍ കൂടുതല്‍ ലാഭകരമാകുന്നു.NEFT (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‌സ്ഫ്ര്‍), RTGS (റിയല് ടൈം ഗ്രോസ് സെറ്റില്‍മെന്റ് )എന്നീ ഉപാധികള്‍ വഴിയുള്ള ഇടപാട് സൗജന്യമാക്കി കൊണ്ടുള്ള റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവ് ഇന്നാണ് പ്രാബല്യത്തിലാവുക. അതേ സമയം ക്യുക് ട്രാന്‍സ്ഫറിന് നിലവില്‍ ഇടാക്കുന്ന ചാര്‍ജ്ജ് തുടര്‍ന്നേക്കും.
2 ലക്ഷം രൂപവരെയുള്ള ഡിജിറ്റല് പണമിടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ഉപാധിയാണ് NEFT. വലിയ തുകകള്‍ തല്‍ക്ഷണം അയക്കാനുള്ള ഉപാധിയാണ് RTGS. ഇവക്ക് ഈടാക്കിയിരുന്ന സര്‍വ്വീസ് ചാര്‍ജ്ജാണ് റിസര്‍വ്വ് ബാങ്ക് ഇന്ന് മുതല്‍ വേണ്ടെന്ന് വെച്ചിരിക്കുന്നത്. ജൂണ്‍ ആറിനാണ് ആര്‍.ബി.ഐ ഇത് സംബന്ധിച്ച് തീരുമാനം എടുത്തിരുന്നത്. ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യം. നടപടിയുടെ ഗുണഫലം ഇന്ന് തന്നെ ഉപഭോക്താക്കളിലേക്ക് എത്തണം എന്നും ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദ്ദേശം ഉണ്ട്.
1 രൂപ മുതല്‍ 5 രൂപ വരെയാണ് എസ്.ബി.ഐ ഇതുവരെ NEFT ഇടപാടുകള്‍ക്ക് ഈടാക്കിയിരുന്ന ചാര്‍ജ്ജ്. RTGS വഴിയുള്ള ഇടപാടിന് 5 രൂപ മുതല്‍ 50 രൂപവരെയും ഈടാക്കിയിരുന്നു. ഇവ ഒഴിവാകുന്നതോടെ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമാകും. ഇവക്ക് പുറമെ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ചാര്‍ജ്ജ് ഈടാക്കുന്നത് ഒഴിവാക്കണം എന്ന ആവശ്യം ശക്തമാണ്. ഇത് സംബന്ധിച്ച് പഠിക്കാന്‍ ആര്‍.ബി.ഐ നേരത്തെ തന്നെ ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു.
Post Your Comments