KeralaLatest News

നെടുങ്കണ്ടം കസ്റ്റഡി മരണം : ജയിൽ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പീരുമേട് ജയിൽ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ജയിൽ വകുപ്പ് ഡി ജി പി ഋഷിരാജ് സിംഗ് ആണ് ഉത്തരവിട്ടത്. ജയിൽവകുപ്പ് ഡിഐജി സാം തങ്കയ്യനായിരിക്കും അന്വേഷണ ചുമതല. നാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിർദേശം.

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി രാജ്‍കുമാര്‍ റിമാന്‍ഡിലിരിക്കെ മരിച്ച സഭവത്തില്‍ പീരുമേട് ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതോടൊപ്പം തന്നെ രാജ്‍കുമാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്നും മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക മുറിവുകള്‍ മൂര്‍ച്ഛിച്ചുണ്ടായ ന്യുമോണിയയാണ് രാജ്കുമാറിന്‍റെ മരണകാരണം എന്നും പോസ്‍റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. രാജ്കുമാറിന്‍റെ കുടുംബമടക്കമുള്ളവരുടെ മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button