ബിര്‍മിംഗ്ഹാം: ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെ ടീമിലെടുത്തതിനെതിരെ മുൻ താരം മുരളി കാര്‍ത്തിക്. ശങ്കറിന് പരിക്കേറ്റതോടെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സീനിയര്‍ ബാറ്റ്സ്മാന് ദിനേശ് കാര്‍ത്തിക്കിനെ മറികടന്നാണ് പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ഇതാണ് മുരളി കാര്‍ത്തിക്കിനെ ചൊടിപ്പിച്ചത്.
വിജയ് ശങ്കറിന് എല്ലാ പിന്തുണയും നല്‍കുന്നതായി ഒരു ദിവസം മുന്‍പാണ് നായകന് വിരാട് കോഹ്ലി വ്യക്തമാക്കിയത്. എന്നാല്‍ പെടുന്നനെ താരം ടീമില്‍ നിന്ന് പുറത്തായി. പന്തിനെ ഉള്‍പ്പെടുത്തിയ തീരുമാനം തന്നെ അത്ഭുതപ്പെടുത്തി. ഇതൊരു നല്ല സന്ദേശമല്ല. പന്ത് വെടിക്കെട്ട് താരമാണെന്നും എന്നാല്‍ ഏകദിന ക്രിക്കറ്റില്‍ അയാള്‍ കാര്യമായി ഒന്നും ചെയ്തിട്ടില്ലെന്നും മുരളി കാർത്തിക് കൂട്ടിച്ചേർത്തു.
Post Your Comments