ബിര്‍മിംഗ്ഹാം: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണി, വിരാട് കോലി, രോഹിത് ശർമ എന്നിവരുടെ ഭാര്യമാരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചവർക്കെതിരെ പരാതി. ബിര്‍മിംഗ്ഹാമില്‍ ടീം താമസിച്ചിരുന്ന ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
വെസ്റ്റ്ഇൻഡീസിനെതിരായ മത്സരത്തിന് പിറ്റേന്ന് ഇന്ത്യൻ ടീം ബര്മിംറഗ്ഹാമില്‍ എത്തിയപ്പോഴാണ് സംഭവം. ഈ സമയം താരങ്ങളുടെ ഭാര്യമാരും ഹോട്ടലിൽ ഉണ്ടായിരുന്നു.പരിശീലനത്തിന് ശേഷം ഭാര്യമൊരുമൊപ്പം താരങ്ങള്‍ ഷോപ്പിംഗിനായി ഇറങ്ങി. ഈ സമയത്താണ് ഹോട്ടലിൽ ഉണ്ടായിരുന്നവർ ഫോട്ടോ എടുക്കാൻ ശ്രമിച്ചത്. താരങ്ങൾ അത് തടഞ്ഞുവെങ്കിലും ചിത്രങ്ങൾ അവർ എടുത്തുകഴിഞ്ഞിരുന്നു.
ഇതിന് പിന്നാലെ ടീം മാനേജര്‍ ഹോട്ടല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെന്നും മൂന്ന് പേരെയും താക്കീത് ചെയ്തെന്നുമാണ് റിപ്പോര്‍ട്ട്. ചിത്രങ്ങൾ എടുത്തവർ സംബന്ധിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്തുവിട്ടില്ല.
Post Your Comments