CricketLatest News

ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത

ബിര്‍മിംഗ്ഹാം: നാളെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത. ബൗളിങ് വകുപ്പിലാണ് പ്രകടമായ മാറ്റമുണ്ടാവുക. ഇംഗ്ലണ്ടിനെതിരെ രണ്ട് സ്പിന്നര്‍മാരെ വച്ച് കളിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബംഗ്ലാദേശിനെതിരെ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരില്‍ ഒരാളെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ തിരിച്ചെത്തും.

വിജയ് ശങ്കര്‍ പരിക്കേറ്റ് ടീമിന് പുറത്ത് പോയതോടെ മധ്യനിരയില്‍ ഋഷഭ് പന്തിന് സ്ഥാനമുണ്ടാകും. കൂടാതെ കേദാര്‍ ജാദവിന് പകരം ദിനേശ് കാര്‍ത്തികോ അല്ലെങ്കില്‍ രവീന്ദ്ര ജഡേജയോ ടീമിലെത്തിയേക്കും. സാധ്യതാ ടീം: രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ഋഷഭ് പന്ത്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്/രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button