KeralaLatest News

ഇടുക്കി സാമ്പത്തിക തട്ടിപ്പ്: പുതിയ വെളിപ്പെടുത്തലുമായി രാജ്കുമാറിന്റെ കമ്പനിയിലെ ജീവനക്കാരി

ഇടുക്കി: കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട രാജ്കുമാറടക്കം ഉള്‍പ്പെട്ട ഇടുക്കി സാമ്പത്തിക തട്ടിപ്പ് കേസില്‍ പുതിയ വെളിപ്പെടുത്തലുമായി ജീവനക്കാരി. രാജ്കുമാര്‍ പിരിച്ചെടുത്ത പണം നിക്ഷേപിച്ചത് കുമളിയിലെ ചിട്ടി കമ്പിനിയിലാണെന്നാണ് വെളിപ്പെടുത്തല്‍. രാജ്കുമാറിന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയായ സുമയാണ് സാമ്പത്തിക തട്ടിപ്പുമായി പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

കുമളിയിലെ ചിട്ടിക്കമ്പനിയില്‍ പണം എത്തിച്ചത് കേസിലെ മൂന്നാം പ്രതി മഞ്ജുവിന്റെ ഭര്‍ത്താവാണെന്നും സുമ പറഞ്ഞു. കാറിലാണ് കുമളിയിലേയ്ക്ക് പണം കൊണ്ടു പോയത്. കാറിലാണ് പണം കൊണ്ടു പോയതെന്നും സുമ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button