കോഴിക്കോട്: കനാലില്‍ നിന്നും തലയോട്ടി കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര വാല്യക്കോട് പുതിയോട്ടുംകണ്ടിയിലാണ് സംഭവം. ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ കനാലിൽ ഒഴുകിയെത്തിയ കീഴ്‍ത്താടി ഇല്ലാത്ത പഴക്കമുള്ള തലയോട്ടി ആദ്യം കണ്ടത് നാട്ടുകാരാണ്. പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് പേരാമ്പ്ര പോലീസ് അറിയിച്ചു. തലയോട്ടിയുടെ പഴക്കം, സ്ത്രീയോ പുരുഷനോ എന്നീ വിവരങ്ങൾ കണ്ടെത്തുവാൻ വേണ്ടിയാണിത്.
Post Your Comments