KeralaLatest News

പ്രവാസിയുടെ ആത്മഹത്യ; മുൻവിധിയോടെ ആരെയും കുറ്റക്കാരാക്കാനാകില്ലെന്ന് ഇ പി ജയരാജൻ

കണ്ണൂർ: കൺവൻഷൻ സെന്ററിന് നഗരസഭ ഉടമസ്ഥാവകാശ രേഖ നൽകുന്നത് വൈകിച്ചതിൽ മനം നൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കാനാകില്ലെന്ന് മന്ത്രി ഇ പി ജയരാജൻ. അന്വേഷണം പൂര്‍ത്തിയാകുമ്പോൾ കാര്യങ്ങളെല്ലാം വ്യക്തമാകുമെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

മനസിലാക്കിയത് അനുസരിച്ചാണെങ്കിൽ അന്വേഷണം തീരുമ്പോൾ ആരോപണം ഉന്നയിച്ചവര്‍ക്കെല്ലാം ദുഖിക്കേണ്ടി വരും. അത് കൊണ്ട് വിശദമായ അന്വേഷണം നടക്കട്ടെ. രാഷ്ട്രീയമായ പകയുടേയും വിദ്വേഷത്തിന്‍റെയും ഭാഗമായി ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കരുതെന്നും ഇപി ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button