റായ്പുര്‍: ഛത്തീസ്ഗഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായി മോഹന്‍ മാര്‍കം അധികാരമേറ്റു. റായ്പുരില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് മോഹന്‍ മാര്കത്തിനെ അധികാരമേല്‍ക്കാന്‍ ക്ഷണിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്കു നല്കിയ പിന്തുണയ്ക്കു നന്ദി പറയവേ ഭൂപേഷ് ബാഗല് വികാരാധീനയായി. പാര്‍ട്ടിക്കായി നടത്തിയ പോരാട്ടം അനുസ്മരിച്ചപ്പോള്‍ അദ്ദേഹം കണ്ണീരണിഞ്ഞു.
മോഹന്‍ മാര്‍കം കഠിനാധ്വാനിയായ പ്രവര്‍ത്തകനാണെന്ന് ബാഗല് പറഞ്ഞു.2013 ല്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണു ബാഗലിനു ഛത്തീസ്ഗഡിന്റെ ചുമതല നല്‍കിയത്. പ്രവര്‍ത്തകരുടെ പിന്തുണയോടെ സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കാനും 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും തങ്ങള്ക്കായെന്നു ബാഗല് അനുസ്മരിച്ചു.
Post Your Comments