റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ പട്ടിക പുറത്തുവിട്ടപ്പോള്‍ കോണ്‍ഗ്രസ്സില്‍ കലാപം. സീറ്റ് നിഷേധിക്കപ്പെട്ടവരും അണികളും ചേർന്ന് പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ത്തു.വ്യാഴാഴ്ച്ച വൈകിട്ടോടെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പുറത്തുവിട്ടത്. 19 പേര്‍ ഇടംപിടിച്ച പട്ടികയില്‍ പല പ്രമുഖ നേതാക്കള്‍ക്കും സ്ഥാനം ലഭിച്ചിരുന്നില്ല.
ഇതോടെയാണ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. റായ്പൂര്‍ സൗത്ത്, ബിലാസ്പൂര്‍ എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസുകളാണ് വ്യാഴാഴ്ച്ച രാത്രി തകര്‍ക്കപ്പെട്ടത്.പല പ്രമുഖരും സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. സീറ്റിനായി നേതാക്കള്‍ നീക്കം ശക്തമാക്കിയതോടെ ദേശീയ നേതൃത്വത്തിന്റെ കൂടി പങ്കളിത്വത്തോടെയാണ് അന്തിമ പട്ടിക തയ്യാറാക്കിയത്.
ഇത്തവണ പാര്‍ട്ടി കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവായ നരേന്ദ്ര ബോലാര്‍ വ്യക്തമാക്കുന്നത്. സീറ്റ് നിഷേധിക്കപ്പെട്ടവരുടെ അണികളുടെ വികാരമായി മാത്രമായി ഇതിനെ കണ്ടാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നേതാവ് ആര് തിവാരി വ്യക്തമാക്കുന്നത്.
Post Your Comments