ന്യൂഡല്‍ഹി: ട്രെയിനുകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉപേക്ഷിച്ച് റെയിൽവേ. ഓടുന്ന ട്രെയിനുകളില്‍ 2 എംബിപിഎസ് സ്പീഡ് ഉള്ള വൈഫൈ ബാന്‍ഡ്വിഡ്ത്ത് ലഭ്യമല്ലാത്തതിനാലാണ് വൈഫൈ സംവിധാനം ഉപേക്ഷിക്കാൻ തീരുമാനമായത്. ന്യൂഡല്‍ഹി – ഹൗറ രാജധാനി എക്സ്പ്രസില്‍ പരീക്ഷണാര്‍ഥം വൈഫൈ ഉപയോഗിച്ചതു ഫലപ്രദമല്ലെന്ന് വ്യക്തമായതായി റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ വ്യക്തമാക്കി. കൂടാതെ ഉദ്ദേശിച്ച സ്പീഡ് ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ വൈഫൈ ഉപയോഗിക്കുന്നതില്‍ താത്പര്യം കാണിച്ചില്ലെന്നും എന്നാൽ രാജ്യത്തെ 4,791 സ്റ്റേഷനുകളില്‍ക്കൂടി സൗജന്യ വൈഫൈ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറയുകയുണ്ടായി. നിലവില്‍ 1,606 സ്റ്റേഷനുകളിലാണ് വൈഫൈ കണക്ഷൻ ഉള്ളത്. എല്ലാ പ്രീമിയം, മെയില്‍, എക്സ്പ്രസ്, സബേര്‍ബന്‍ ട്രെയിന്‍ കോച്ചുകളിലും സിസിടിവി ക്യാമറകള്‍ ഘടിപ്പിക്കാനും പദ്ധതിയുണ്ട്.
Post Your Comments