2016 ലെ പുതുവർഷത്തിൽ രാജ്യത്തെ കണ്ണീരണിയിച്ച പത്താൻ കോട്ടിന് ഇനി യു എസ് അപ്പാഷെ അറ്റാക്ക് ഹെലികോപറ്റ്ർ കാവലാകും . ജൂലൈ മധ്യത്തോടെ ഇന്ത്യയിലെത്തുന്ന അപ്പാഷെ പത്താൻ കോട്ടെ ഇന്ത്യൻ വ്യോമസേന സ്റ്റേഷനിലേക്കാണ് എത്തിക്കുക . ആദ്യമായിട്ടാണ് അപ്പാഷെ എച്ച്-64ഇ വിഭാഗത്തിലുള്ള പോർ ഹെലികോപ്റ്ററുകൾ ഇന്ത്യൻ സൈന്യം വാങ്ങുന്നത്.4,168 കോടി രൂപയുടെ കരാറിൽ പ്രാഥമിക ഘട്ടത്തിൽ ആറു ഹെലികോപ്റ്ററുകൾ വാങ്ങാനാണ് പ്രതിരോധമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ആകെ 22 ഹെലികോപ്റ്ററുകളാണ് സേനക്കായി വാങ്ങുക. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ജൂലൈ 18 ന് അപ്പാഷെ ഇന്ത്യയിലെത്തുമാണ് സൂചന . റഷ്യൻ ആക്രമണ ഹെലികോപ്റ്ററുകളുടെ ഒരു യൂണിറ്റ് ഇതിനകം പത്താൻ കോട്ട് ഉള്ളതിനാൽ അപ്പാഷെയ്ക്കും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കും . അപ്പാഷെ ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗം ജീവനക്കാര്‍ക്കും അലബാമയില്‍ വച്ച് പ്രത്യേക പരിശീലനം നല്‍കിക്കഴിഞ്ഞു.
Post Your Comments