ഗോവ: ഗോവ സെൻട്രൽ ജയിലിൽ ബലാത്സംഗകേസിൽ റിമാൻഡിലായിരുന്ന തമിഴ്നാട് സ്വദേശി രാമചന്ദ്രൻ (30) കോടതി മുറിയിൽനിന്ന് രക്ഷപ്പെട്ടു. ബ്രിട്ടീഷ് വനിതയെ ബലാത്സംഗംചെയ്ത കുറ്റത്തിനാണ് ഇയാളെ റിമാന്റ് ചെയ്തത്.
പ്രതിയെ കേസ് വിസ്താരത്തിന് മഡ്ഗാവിലെ സെഷൻസ് കോടതിയിൽ ഹാജരാക്കിയതായിരുന്നു. പോലീസുകാരോട് തനിക്ക് അടിയന്തരമായി ടോയ്‌ലറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ടു. കോടതിക്കെട്ടിടത്തിലെ ടോയ്‌ലെറ്റിലാണ് ഇയാൾ പോയത്. കുറേസമയംകഴിഞ്ഞും ഇയാൾ തിരിച്ചുവരാതായപ്പോൾ പോലീസുകാർ വാതിൽതുറന്നു. അപ്പോഴേക്കും വെന്റിലേറ്റർവഴി ഇയാൾ രക്ഷപ്പെട്ടിരുന്നു. എസ്കോർട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാരെ സസ്പെൻഡുചെയ്തു. പ്രതിയെ പിടിക്കാൻ ഊർജിതശ്രമം തുടരുന്നതായി അധികൃതർ വ്യക്തമാക്കി.
Post Your Comments