ബര്‍മിംഗ്ഹാം: ഇന്നത്തെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് 400 റണ്‍സടിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്ക് പറഞ്ഞു. എന്നാൽ കുക്കിന്റെ പ്രവചനം ഫലിക്കില്ലെന്നുള്ള ശുഭ പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.
ലോകകപ്പ് നേടണമെങ്കില്‍ ഇനിയുള്ള നാലു കളികളും അവര്‍ക്ക് ജയിക്കണം. ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലാണ്. പക്ഷെ ചില സമയം സമ്മര്‍ദ്ദം ഒരു ടീമിനെ ഒന്നാകെ മാറ്റിമറിക്കും. ലോകകപ്പില്‍ ഇതുവരെ തോല്‍വിയറിയാതെ കുതിക്കുന്ന ഇന്ത്യക്കെതിരെ അത് നേടാന്‍ ഇംഗ്ലണ്ടിന് കഴിയുമെന്നും അതിനുള്ള പ്രതിഭ ഈ ടീമിനുണ്ടെന്നും കുക്ക് വ്യക്തമാക്കി.
എന്നാല്‍ ശ്രീലങ്കക്കെതിരായ തോല്‍വി ഇംഗ്ലണ്ടിനെ മാനസികമായി തളര്‍ത്തിക്കളഞ്ഞു. അതെന്തായാലും ഇനി ഹീറോകളുടെ സമയമാണ്. അടുത്ത രണ്ട് മത്സരവും ജയിച്ചാല്‍ സെമിയില്‍ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ ഇംഗ്ലണ്ടിനാവുമെന്നും കുക്ക് പറഞ്ഞു.
Post Your Comments