
വാഗമണ്‍: രാജ്കുമാറിനെ പോലീസുകാര്‍ തല്ലിക്കൊന്നത് കൈക്കൂലു നല്‍കാത്തതു കൊണ്ടാണെന്ന് അമ്മ കസ്തൂരി(70). കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയാണ് മകന്റെ മൃതദേഹം കണ്ടതെന്നും കുമാറിന്റെ ഒരു പല്ല് നഷ്ടപ്പെട്ടിടുണ്ടായിരുന്നുവെന്നും കസ്തൂരി പറഞ്ഞു. കൂടാതെ മൃതദേഹത്തില്‍ നിരവധി പാടുകളുണ്ടായിരുന്നതായും രാജ്കുമാറിന്റെ അമ്മ പറഞ്ഞു
തെളിവെടുപ്പിനു കൊണ്ടു വന്നപ്പോഴും മകനെ പോലീസുകാര്‍ മര്‍ദ്ദിച്ചുവെന്നും കസ്തൂരി പറഞ്ഞു. ആ സമയം വീട്ടിലുണ്ടായിരുന്നില്ല. കാര്യങ്ങളെല്ലാം നാട്ടുകാര്‍ പറഞ്ഞാണ് അറിഞ്ഞത്. ജീപ്പിന് പിന്നിലിട്ട് റൂള്‍ തടി കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. അടിച്ചപ്പോള്‍ കുമാര്‍ അലറിക്കരഞ്ഞതായി അയല്‍ക്കാര്‍ പറഞ്ഞുവെന്നും കസ്തൂരി.
വിവരങ്ങള്‍ അന്വേഷിക്കാന്‍ നെടുങ്കണ്ടം സ്റ്റേഷനിലേക്കും എസ്‌ഐയെയും ഫോണില്‍ വിളിച്ചിരുന്നു. ചോദ്യം ചെയ്യുകയാണെന്നായിരുന്നു മറുപടി. അവന്‍ തട്ടിപ്പു നടത്തിയെന്നു പറയുന്ന പണം എവിടെയാണെന്ന് അറിയില്ല. വീട്ടില്‍ നിന്നും ഒന്നും കിട്ടിയിട്ടില്ല. ഇപ്പോഴും വീട്ടു ജോലിക്കു പോയാണു കുടുംബം പോറ്റുന്നത്. അടുത്ത കാലം വരെ കുമാറും പണിക്ക് പോയിരുന്നുവെന്ന് കസ്തൂരി പറഞ്ഞു.
Post Your Comments