Latest NewsIndia

കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു ചേർന്ന് രാഹുൽ ഗാന്ധി

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്ക് മു​ഖം കൊ​ടു​ക്കാ​തി​രു​ന്ന രാ​ഹു​ല്‍ ഒ​രു​മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് സ​മ്മ​തി​ച്ചി​രി​ക്കു​ന്ന​ത്.

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. തി​ങ്ക​ളാ​ഴ്ച ഡ​ല്‍​ഹി​യി​ല്‍ രാ​ഹു​ലി​ന്‍റെ വ​സ​തി​യി​ലാ​ണ് യോ​ഗം ന​ട​ക്കു​ക. അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രി​ല്ലെ​ന്ന് രാ​ഹു​ല്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്ക് മു​ഖം കൊ​ടു​ക്കാ​തി​രു​ന്ന രാ​ഹു​ല്‍ ഒ​രു​മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് സ​മ്മ​തി​ച്ചി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, രാ​ഹു​ല്‍ രാ​ജി തീ​രു​മാ​നം അ​റി​യി​ച്ച​തോ​ടെ തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് കൂ​ടു​ത​ല്‍ നേ​താ​ക്ക​ള്‍ പാ​ര്‍​ട്ടി സ്ഥാ​ന​ങ്ങ​ള്‍ രാ​ജി​വെ​ക്കു​ക​യാ​ണ്. പ​ഞ്ചാ​ബ്, ഛത്തീ​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി​മാ​രും ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഏ​ക​ദേ​ശം 200 ഓ​ളം നേ​താ​ക്ക​ള്‍ രാ​ജി വെ​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button