Latest NewsInternational

ട്രംപ്- കിം കൂടിക്കാഴ്ച നടത്തുന്നു.; യോഗം സൈനിക മുക്ത മേഖലയിൽ

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നും ഇന്ന് കൂടിക്കാഴ്ച നടത്തുന്നു.കൂടിക്കാഴ്ച കൊറിയൻ അതിർത്തിയിലെ സൈനിക മുക്ത മേഖലയിലാണ്. ഇവർതമ്മിൽ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.കിമ്മിനെ വൈറ്റ്‌ഹൗസിലേക്ക് ട്രംപ് ക്ഷണിക്കുകയുണ്ടായി.

ഇരു കൊറിയകളെയും വേര്‍തിരിക്കുന്ന സൈന്യത്തിന്റെ സാന്നിധ്യമില്ലാത്ത മേഖലയിലാണ്​ ട്രംപ്​ ആദ്യം എത്തിയത്​. താങ്കള്‍ ഒരടി കൂടി മുന്നോട്ട്​ വെക്കുകയാണെങ്കില്‍ ഉത്തരകൊറിയന്‍ മണ്ണില്‍ കാലു കുത്തുന്ന ആദ്യ യു.എസ്​ പ്രസിഡന്‍റായി മാറുമെന്ന്​ കിം അറിയിച്ചു.

ട്രംപ്​ ഉത്തരകൊറിയയിലെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെടുമെന്ന്​ കിം ജോങ്​ ഉന്‍ പ്രത്യാശ പ്രകടിപ്പിച്ചു. പഴയതെല്ലാം മറന്ന്​ പുതിയൊരു തുടക്കത്തിന്​ ഇത്​ കാരണമാവുമെന്നും അദ്ദേഹം വ്യക്​തമാക്കി.കിമ്മിന്റെ ക്ഷണം സ്വീകരിച്ച്‌​ താന്‍ ഉത്തരകൊറിയന്‍ മണ്ണില്‍ കാലു കുത്തുകയായിരുന്നുവെന്ന്​ ട്രംപും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button