Latest NewsKerala

ആദിവാസിയുടെ മരണം വിഷമദ്യമല്ല ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: മദ്യപിച്ച് അവശനിലയിൽ റോഡിൽ കിടന്നുമരിച്ച ആദിവാസിയുടെ മരണകാരണം വിഷമദ്യമല്ലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുടിച്ച മദ്യത്തിൽ കീടനാശിനി ഉണ്ടായിരുന്നു. മദ്യത്തില്‍ കീടനാശിനി മനപൂര്‍വം ഒഴിച്ചു കഴിച്ചതാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ചെമ്പിലി ആദിവാസി കോളനിയിലെ കൊളന്തന്‍(68) മരിച്ചത്.മെഥനോളിന്റെ സാന്നിധ്യം ശരീരത്തില്‍ ഇല്ലാത്തതിനാല്‍ വിഷമദ്യമല്ല മരണകാരണം എന്നായിരുന്നു നേരത്തെ തന്നെ പോലീസിന്റേയും എക്‌സൈസിന്റേയും നിഗമനം.എന്നാൽ മദ്യത്തില്‍ വിഷം കലര്‍ത്തി കുടിക്കാനുള്ള സാധ്യതയില്ലെന്ന് കൊളന്തന്റെ കുടുംബം പറഞ്ഞു.

വിഷമദ്യമാണ് ശരീരത്തിനകത്ത് ചെന്നിട്ടുള്ളത് എങ്കില്‍ അതിലൂടെ കാഴ്ച ശക്തി നഷ്ടപ്പെടും. രൂക്ഷമായ ഗന്ധവും അനുഭവപ്പെടും. എന്നാല്‍ കൊളന്തനിലോ, മറ്റ് രണ്ട് പേരിലുമോ ഈ ലക്ഷണങ്ങള്‍ ഉണ്ടായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.കൊളന്തനൊപ്പം മദ്യപിച്ച സുഹൃത്തുക്കളായ നാരായണനേയും, ഗോപാലനേയും വാര്‍ഡിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button