ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ വിജയലക്ഷ്യലുമായി കളിക്കാനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. 29 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എന്ന നിലയിലാണ്. 66 റണ്‍സ് നേടിയ കോഹ്ലിയും പൂജ്യം റണ്‍സോടെ ഓപ്പണര്‍ കെ.എല്‍.രാഹുലുമാണ് പുറത്തായത്. 79 റണ്‍സോടെ രോഹിത് ശര്‍മ്മയും ഋഷഭ് പന്തുമാണ് ക്രീസിലുള്ളത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. ജോണി ബെയര്‍സ്റ്റോയുടെ സെഞ്ച്വറി പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.10 ബൗണ്ടറിയും ആറു സിക്സും നേടിയാണ് ബെയര്‍സ്റ്റോ 111 റണ്‍സ് തികച്ചത്.
Post Your Comments