ലണ്ടൻ: ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് അദ്യ തോൽവി. ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യക്ക് തോൽവി നേരിട്ടത്. 31 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. 338 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇംഗ്ലണ്ട് പേസർമാരുടെ ഉജ്ജ്വല പ്രകടനമാണ് അവർക്ക് ജയമൊരുക്കിയത്.
102 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. 66 റൺസെടുത്ത കോലി, 45 റൺസെടുത്ത പാണ്ഡ്യ എന്നിവരും ഇന്ത്യക്കു വേണ്ടി തിളങ്ങി. ലിയാം പ്ലങ്കറ്റ് ഇംഗ്ലണ്ടിനു വേണ്ടി 3 വിക്കറ്റ് വീഴ്ത്തി.
അഞ്ചാം വിക്കറ്റിൽ ക്രീസിലെത്തിയ ധോണി പാണ്ഡ്യക്കൊപ്പം ചേർന്ന് വീണ്ടും ഇന്ത്യക്ക് പ്രതീക്ഷ നൽകി. എന്നാൽ അവസാന ഓവറുകളിൽ ഇംഗ്ലീഷ് പേസർമാരുടെ കൃത്യതയാർന്ന ബൗളിംഗ് ഇന്ത്യക്ക് സമ്മർദ്ദമുണ്ടാക്കി. സമ്മർദ്ദത്തിനൊടുവിൽ കൂറ്റനടിക്കു ശ്രമിച്ച പാണ്ഡ്യക്കു പിഴച്ചു. 45 റൺസെടുത്ത പാണ്ഡ്യ പ്ലങ്കറ്റ് എറിഞ്ഞ 45ആം ഓവറിൽ ജെയിംസ് വിൻസിനു പിടികൊടുത്താണ് മടങ്ങിയത്. അഞ്ചാം വിക്കറ്റിൽ ധോണിയുമായി 41 റൺസ് കൂട്ടിച്ചേർത്ത പാണ്ഡ്യ മടങ്ങിയതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു.
Post Your Comments