CricketLatest News

എവേ ജേഴ്‌സിയിൽ ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ പോരാട്ടം ഇന്ന്

ബിര്‍മിംഗ്ഹാം: ലോകകപ്പില്‍ ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം ഇന്ന്. ഇന്ത്യയെക്കാള്‍ ഇംഗ്ലണ്ടിനാണ് ഇന്നത്തെ മത്സരം നിര്‍ണായകം. സെമി പ്രതീക്ഷകള്‍ നിലനിറുത്താന്‍ ഇംഗ്ലണ്ടിന് ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമാണ്. ബിര്‍മിംഗ്ഹാമിലെ എ‌ഡ്ജ്‌ബാസ്റ്റണില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 3 മുതലാണ് മത്സരം. പുതിയ എവേ ജേഴ്സിയിട്ടാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.

ഇംഗ്ലണ്ടിന് ഇന്ന് ജീവന്‍മരണ പോരാട്ടമാണ്. ആതിഥേയര്‍ ശ്രീലങ്കയ്ക്കും ആസ്ട്രേലിയയ്ക്കും എതിരായുള്ള തുടര്‍ച്ചയായുള്ള തോല്‍വികളിലൂടെ സെമിയിലെത്താന്‍ പോലും പാടുപെടുന്ന അവസ്ഥയാണ് ടീമിനിപ്പോൾ. ന്യൂസിലന്‍ഡിനെതിരായ മത്സരം മാത്രമാണ് ഇന്നത്തെ കളിക്ക് ശേഷം അവശേഷിക്കുന്നത്. അതേസമയം ഇതുവരെ ഒരു മത്സരവും തോക്കാത്ത ടീമായ ഇന്ത്യ ഇന്നും വിജയം തുടരാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുന്നത്.
സാധ്യതാ ടീം: രോഹിത്,​ രാഹുല്‍,​കൊഹ്‌ലി,​ശങ്കര്‍,​ധോണി,​ കേദാര്‍,​ പാണ്ഡ്യ,​ കുല്‍ദീപ്,​ ഷമി,​ചഹല്‍,​ ബുംറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button