മുംബൈ: ചൈനയുടെ സഹ വാഹന നിർമ്മാതാക്കളായ മോറിസ് ഗാരേജസ് അവരുടെ ആദ്യ എസ് യു വിയായ ഹെക്ടര്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. മോഹിപ്പിക്കുന്ന കിടിലൻ ഫീച്ചറുകളാണ് ഹെക്ടറിന്റെ സവിശേഷത. പ്രീമിയം സെഗ്‍മെന്റുകളിൽ പോലും ഇല്ലാത്ത ഫീച്ചറുകളും കുറഞ്ഞ വിലയുമാണ് ഹെക്ടറിനെ ജനപ്രിയമാക്കുന്നതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കാറെന്നു പേരുള്ള ഹെക്ടറിന്‍റെ വില 12.18 ലക്ഷം മുതൽ 16.88 ലക്ഷം രൂപ വരെയാണ്. സ്റ്റൈൽ, സൂപ്പർ, സ്മാർട്, ഷാർപ് എന്നീ നാലു വേരിയന്റുകളിലാണ് വാഹനം പുറത്തിറങ്ങുന്നത്.
1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. പെട്രോള്‍ പതിപ്പുകളില്‍ ഹൈബ്രിഡ് ടെക്‌നോളജി പിന്തുണയുമുണ്ടാകും. ഇന്ത്യയിൽ വില്പന അവസാനിപ്പിച്ച ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.
Post Your Comments