കൊല്‍ക്കത്ത: സിന്ദൂരം ധരിച്ച് പാര്‍ലമെന്റില്‍ എത്തിയതിന് കടുത്ത വിമര്‍ശനത്തിന് മറുപടിയുമായി ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നസ്രത്ത് ജഹാന്‍. താന്‍ എല്ലാവരും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ ആണ് പ്രതിനിധികരിക്കുന്നതെന്ന് നസ്രത്തിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് എംപിയുടെ പ്രതികരണമുണ്ടായിരിക്കുന്നത്. സീമന്തരേഖയില്‍ സിന്ദൂരം തൊട്ടും കൈകളില്‍ വളകളണിഞ്ഞും തട്ടമിടാതെയും എത്തിയ തൃണമൂല്‍ നേതാവും ബംഗാളി നടിയുമായ നുസ്രത്ത് ജഹാന്‍ റൂഹിക്കെതിരെ ഫത്വ ഇറങ്ങി.
ജൂണ്‍ 25ന് പ്രതിജ്ഞ എടുക്കല്‍ ചടങ്ങിലാണ് ഇസ്ലാമിക വിരുദ്ധമായ വേഷവിധാനത്തില്‍ എത്തിയത് എന്ന് കാണിച്ചാണ് ഫത്വ പുറത്തിറക്കിയത്. ഇസ്ലാമികാചാരത്തിനു വിരുദ്ധമായി സിന്ദൂരം തൊട്ടതിനും മുസ്ലിമല്ലാത്തയാളെ വിവാഹം കഴിച്ചതിനുമാണ് ഫത്വ. ബംഗാളിലെ ദിയോബന്ദിലുള്ള ഇസ്ലാമിക പുരോഹിതന്മാരാണ് ഫത്വ ഇറക്കിയിരിക്കുന്നത്. അതെ സമയം നസ്രത്തിന്റെ സ്വകാര്യജീവിതത്തില്‍ തങ്ങള്‍ക്കിടപെടാനാകില്ലെന്നും അതെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് സമയം കളയലാണെന്നും ഫത്വ പുറത്തിറക്കിയ മുഫ്തി അസദ് വാസ്മി പറഞ്ഞു. ശരീഅത്ത് പറയുന്നത് എന്താണെന്ന് നടിയോട് താന്‍ ചൂണ്ടിക്കാട്ടുക മാത്രം ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു.
നസ്രത്ത് ഒരു ജൈന മതവിശ്വാസിയെയാണ് വിവാഹം ചെയ്തതെന്നും ഇസ്ലാം പറയുന്നത് ഒരു മുസ്ലിം സ്ത്രീക്ക് മുസ്ലിമിനെ മാത്രമേ വിവാഹം ചെയ്യാനാകൂ എന്നാണ്. മറ്റൊരു കാര്യം, നുസ്രത്ത് ഒരു നടിയാണ്, ഈ നടിമാര്‍ മതത്തെ കാര്യമായി പരിഗണിക്കാറില്ലെന്നും മുഫ്തി അസദ് വാസ്മി പറഞ്ഞു. അതെ സമയം ‘താന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെയാണ് പ്രതിനിധീകരിക്കുത്. ഇപ്പോഴും ഞാന്‍ മുസ്ലിം തന്നെയാണെന്നും അത് മറ്റുള്ളവരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതില്‍ നിന്ന് തടയുന്നില്ല. മതത്തിനും ജാതിക്കുമെല്ലാം അതീതമായി നിലകൊള്ളുന്ന ഒരു ഇന്ത്യയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്. ഞാന്‍ എന്ത് ധരിക്കണമെന്ന് മറ്റുള്ളവര്‍ക്ക് തീരുമാനിക്കാനാകില്ല.” നസ്രത്ത് പറഞ്ഞു.
Post Your Comments